കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും മൂന്നാറില്‍നിന്നുവരുന്നത് ശുഭകരമായ വാര്‍ത്തകള്‍. മൂന്നാറില്‍ ഇതുവരെ ഇല്ലാതിരുന്ന 24 ജീവികളെക്കൂടി കണ്ടെത്തി. 11 തരം പക്ഷികള്‍, അഞ്ചുതരം തുമ്പികള്‍, എട്ടുതരം ശലഭങ്ങള്‍ എന്നിവയാണിവ. ജനുവരി ആദ്യവാരം ഗവേഷകര്‍ നടത്തിയ കണക്കെടുപ്പില്‍ ഇവയടക്കം 416 ജീവികളെ തിരിച്ചറിഞ്ഞു. 217 പക്ഷികള്‍, 166 ചിത്രശലഭങ്ങള്‍, 33 തുമ്പികള്‍. സംസ്ഥാന വനംവകുപ്പും തിരുവനന്തപുരം അസ്ഥാനമായ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി (ടി.എന്‍.എച്ച്.എസ്.)യും ചേര്‍ന്നാണ് കണക്കെടുത്തത്. മതികെട്ടാന്‍ ഷോല ദേശീയ ഉദ്യാനം, പാമ്പാടുംഷോല ദേശീയ ഉദ്യാനം, ആനമുടി ദേശീയ ഉദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായിരുന്നു കണക്കെടുപ്പ്.
സമുദ്രനിരപ്പില്‍നിന്ന് 500 മുതല്‍ 2,800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍നിന്നാണ് ഗവേഷകര്‍ ഇത്രയും ജീവജാലങ്ങളെ തിരിച്ചറിഞ്ഞത്. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഏറ്റവുംവലിയ സൂചകങ്ങളായ പക്ഷികള്‍, ചിത്രശലഭം, തുമ്പി എന്നിവയുടെ സാന്നിധ്യമാണ് പഠന വിധേയമാക്കിയത്. ബ്രൗണ്‍ ഹോക്ക് ഔള്‍ (പുള്ളുനത്ത്), ബാരെഡ് ബട്ടണ്‍ ക്വയില്‍ (പാഞ്ചാലി കാട), പുള്ളി മൂങ്ങ തുടങ്ങിയവയാണ് പുതിയ പക്ഷികളില്‍ ചിലത്. ചിത്രശലഭങ്ങളുടെ ഘോഷയാത്രതന്നെയാണ് മൂന്നാറില്‍. പുതിയ എട്ടെണ്ണം ഉള്‍പ്പെടെ 166 ഇനം ചിത്രശലഭങ്ങളെ രേഖപ്പെടുത്തി. ഇതോടെ മൂന്നാറിലെ ചിത്രശലഭങ്ങളുടെ എണ്ണം 246 ആയി.
ചിന്നാറില്‍ മാത്രം 148 തരം ശലഭങ്ങളെ കണ്ടു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന വണ്‍സ്‌പോട്ട് ഗ്രാസ് യെല്ലോ (ചോലപാപ്പാത്തി), പല്ലിഡ് ഡാര്‍ട് (ചോല പൊട്ടന്‍), മലബാര്‍ റോസ്, കാട്ടുപാത്ത, തുടങ്ങിയവരൊക്കെയാണ് പുതുമുഖക്കാര്‍. മൊത്തം 33 തുമ്പികളെ തിരിച്ചറിഞ്ഞു. ഇതോടെ ആകെ തുമ്പികളുടെ എണ്ണം 58 ആയി. താഴ്ന്ന പ്രദേശങ്ങളില്‍ സാധാരണ കാണുന്ന ക്രാറ്റില്ല ലീനിയാറ്റ കാല്‍വെര്‍ട്ടി (കാട്ടു പതുങ്ങന്‍), മാക്രോഡിപ്ലാക്സ് കോറ (പൊഴിത്തുമ്പി), നീല കുറുവാലന്‍, പവിഴ വാലന്‍,പച്ച ചേരാച്ചിറകന്‍ എന്നിവയാണ് പുതിയവ.
മൂന്നാറിലെ പുതിയ കണ്ടെത്തലുകള്‍ ആശാവഹമാണെന്നും സര്‍വേ തുടരുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി. ഹരികൃഷ്ണന്‍ പറഞ്ഞു. കഠിനമായ ശൈത്യകാലം ജന്തുജാലങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും മൂന്നാറില്‍ ജീവിവര്‍ഗ വൈവിധ്യം നന്നായി സംരക്ഷിക്കപ്പെടുന്നതായി സര്‍വേക്ക് നേതൃത്വം നല്‍കിയ ടി.എന്‍.എച്ച്.എസ്. റിസര്‍ച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവന്‍ പറഞ്ഞു. ബി.എസ്.ബി. തൃശ്ശൂര്‍, ടി.എന്‍.ബി.എസ്. കോയമ്പത്തൂര്‍, ഗ്രീന്‍ ക്യാപ്സ് തൃശ്ശൂര്‍, ഗ്രീന്‍ റൂട്ട്സ് ആലപ്പുഴ, സ്ടിയര്‍ നിലമ്പൂര്‍, ഡബ്ല്യൂ.ബി.എ. നീലഗിരിസ്, ബി.ബി.സി. െബംഗളൂരു, സീക് കണ്ണൂര്‍ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളും സര്‍വേയില്‍ പങ്കെടുത്തു.
STORY HIGHLIGHTS: munnar-24-new-species-discovered