ചേരുവകൾ.
• കടല പരിപ്പ് – 250 ഗ്രാം
• തേങ്ങ – 1
• ശർക്കര – 250 ഗ്രാം
• തേങ്ങ കൊത്ത് – 1 കപ്പ്
• നെയ്യ് – 4 സ്പൂൺ
• കശുവണ്ടി – 50 ഗ്രാം
• ഏലക്ക – 4 എണ്ണം
• കല്ക്കണ്ടം – 50 ഗ്രാം
• പച്ചരി – 100 ഗ്ര
തയ്യാറാക്കുന്ന വിധം
*** തേങ്ങയുടെ ഒന്നും രണ്ടും പാല് എടുത്തു വക്കുക.
പച്ചരി അരച്ചു വക്കുക. ശർക്കര ഉരുക്കി പാനി ആക്കുക.
ഇനി നമുക്ക് പായസം ഉണ്ടാക്കാൻ തുടങ്ങാം…
കടല പരിപ്പ് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ 6 വിസിൽ വരെ ആവാം. ശേഷം വേവിച്ച കടലപ്പരിപ്പിൽ നിന്നും 2 സ്പൂൺ മാറ്റി വച്ച് ബാക്കി പരിപ്പ് മിക്സിയിലിട്ട് നന്നായി ഉടച്ചെടുക്കുക. പാൻ ചൂടാക്കി അതിലേക്ക് ശർക്കര പാനിയും ഉടച്ച കടല പരിപ്പും ചേർത്ത് ഇളക്കുക. ചൂടായ ശേഷം അരച്ചുവച്ച പച്ചരി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. തിളച്ച ശേഷം അതിലേക്ക് നേരത്തേ മാറ്റി വച്ച കടല പരിപ്പ് 1 സ്പൂൺ നെയ്യിൽ വറുത്തിടുക. കൂടെ ഏലക്കയും 2 സ്പൂൺ കൽക്കണ്ടം പൊടിച്ചതും ചേർത്തിളക്കുക. നന്നായി തിളച്ച ശേഷം ഒന്നാം പാൽ ചേർത്തിളക്കി ഇറക്കി വക്കുക. അതിലേക്ക് നെയ്യിൽ വറുത്ത കശുവണ്ടിയും തേങ്ങാക്കൊത്തും തൂവുക.