യുവഡോക്ടറുടെ കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷയില്ല. സംസ്ഥാന പൊലീസിൽ നിന്ന് സിബിഐ കേസ് തട്ടിയെടുത്തതിനാലാണ് പ്രതിക്ക് വധശിക്ഷ കിട്ടാത്തതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തെളിവ് നശിപ്പിച്ച് കുറ്റവാളികളെ സംരക്ഷിച്ചതിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതിക്ക് വധശിക്ഷ കിട്ടാത്ത സംഭവത്തിൽ രാഷ്ട്രീയ വിവാദം മുറുകുകയാണ്. പശ്ചിമ ബംഗാൾ ഇപ്പോഴും സ്ത്രീ സുരക്ഷയിൽ വളരെ പിന്നിലാണെന്ന് ഗവർണർ സി വി ആനന്ദ ബോസ് വിമർശിച്ചു. രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന കേസിൽ പ്രതി ക്രൂരകൃത്യം ചെയ്തുവെന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നു. സഞ്ജയ് റോയിക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെയും സമരം ചെയ്ത ഡോക്ടർമാരുടെ സംഘടനകളുടെയും പ്രതീക്ഷ.
ജീവപര്യന്തം ശിക്ഷയെന്ന വിചാരണ കോടതി വിധി വന്നതിന് പിന്നാലെ രാഷ്ട്രീയ പോരിനും തുടക്കമായി. ബംഗാൾ പോലീസ് അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയി തന്നെയാണ് പ്രതിയെന്നാണ് സിബിഐയും കണ്ടെത്തിയത്. ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും വിചാരണ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്.
STORY HIGHLIGHT: kolkata doctor rape and murder case