News

കേരളത്തിൽ കഴിഞ്ഞവർഷം റെക്കോർഡ് കോവിഡ് മരണം, ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ കോവിഡ് മരണം സംഭവിച്ച സംസ്ഥാന കണക്കുകൾ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ 66 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചത് കർണാടകയിലാണെന്നും കേരളത്തിൽ മാത്രം 66 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ലോക്‌സഭയിൽ പറഞ്ഞത്.

കഴിഞ്ഞവർഷം കേരളത്തിലെ 5,597 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2023ൽ 516 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാകുന്നത്. കൂടാതെ കൊവിഡ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണെന്നും അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി.

2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വളരെ പരിമിതമായ കൊവിഡ് പരിശോധനകൾ മാത്രമാണ് നിലവിൽ ഇന്ത്യയിൽ നടന്നുവരുന്നത്. സാധാരണ പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആർടിപിസിആർ പരിശോധന നടത്താൻ നിർബന്ധിക്കാറില്ല എന്നും എന്നാൽ ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നതായും ജെ.പി.നദ്ദ ആരോപിച്ചു. കൊവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.