ഇത് തയ്യാറാക്കാനായി നാല് നന്നായി പഴുത്ത നേന്ത്രപ്പഴം ഒരു പ്ലേറ്റിൽ എടുത്ത് ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര, രണ്ടു മുട്ട, അരക്കപ്പ് ഓയിൽ, ഒരു ടീസ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക. ഇതിലേക്ക് അരിച്ചെടുത്ത ഒന്നര കപ്പ് മൈദ, അര കപ്പ് കൊക്കോ പൗഡർ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ഇട്ടു കൊടുക്കുക. ശേഷം നന്നായി അരിച്ച് പഴം മിക്സിലേക്ക് ചേർക്കാം. ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും മിക്സ് ചെയ്യണം. കേക്ക് സെറ്റ് ചെയ്യാൻ എടുക്കുന്ന പാത്രത്തിൽ ബട്ടർ തേച്ചുപിടിപ്പിച്ച് ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക. ഇതിനെ നന്നായി ബേക്ക് ചെയ്തെടുക്കുക. ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഡാർക്ക് ചോക്ലേറ്റ് ചിപ്സ് ചേർത്തുകൊടുക്കാം. അതിലേക്ക് അരക്കപ്പ് ഹോട്ട് ക്രീം ചേർക്കാം. ബേക്ക് ചെയ്തെടുത്ത കേക്ക് ടിന്നിൽ നിന്നും പുറത്തെടുക്കുക. ഇതിനു മുകളിലേക്ക് തയ്യാറാക്കിയ ക്രീം തേച്ചു പിടിപ്പിക്കാം.