മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുമ്പോൾ ഭരണപക്ഷം തടസ്സമുണ്ടാക്കിയതിന് പിന്നാലെ നിയമസഭയിൽ പ്രകോപിതനായി പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ. സ്പീക്കർ ബഹളത്തിന് കൂട്ടുനിൽക്കുന്നു എന്നും വി.ഡി.സതീശൻ ആരോപിച്ചു. കൂട്ടാത്തുകുളം സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തില്‍ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ തള്ളിയതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങൾ.
രോഷം കൊണ്ട് വിഡി സതീശന്‍ കയ്യിലുള്ള കടലാസ് വലിച്ചറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കിനും ചാക്കിനും ഒരേ വിലയാണ് എന്നും അദ്ദേഹം പറഞ്ഞു. കാലുമാറ്റം ഉള്ളിടത്തെല്ലാം തട്ടികൊണ്ടു പോകലാണോ ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു. തട്ടികൊണ്ടു പോകാന്‍ സഹായം നല്‍കിയത് പോലിസ് ആണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മുതിര്‍ന്ന നേതാവല്ലേയെന്നും പ്രകോപിതനാകരുതെന്നും സംയമനം പാലിക്കണമെന്നും സ്പീക്കര്‍