Gulf

തൊഴിലുടമകൾക്ക് കർശന നിർദേശം ; ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം

തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സൗദി അധികൃതർ. തൊഴിലാളികൾക്കും ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ കടമയാണ്. നിയമം പാലിക്കാത്ത തൊഴിലുടമക്ക് പിഴ ചുമത്തുകയും പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

ജീവനക്കാർക്കും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് എടുത്തു നൽകണമെന്ന വ്യവസ്ഥകൾ പാലിക്കാത്തിൻ്റെ പേരിൽ നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയ കാര്യം അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അനുസരിക്കാത്ത പശ്ചാത്തലത്തിനാണ് പിഴ നടപടി സ്വീകരിച്ചത്. പിഴയോടൊപ്പം ഇൻഷുറൻസ് കുടിശ്ശിക തുക നിർബന്ധമായും അടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ ആർട്ടിക്കിൾ 14 പ്രകാരം ജീവനക്കാർക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിൽ വീഴ്ച വരുത്തുന്നത് നിയമലംഘനമാണ്. ഇത്തരം നിയമലംഘനം ഉണ്ടായാൽ വാർഷിക ഇൻഷുറൻസ് തുകയ്ക്ക് തുല്യമായ തുക ഓരോ തൊഴിലാളിയുടെ എണ്ണം അനുസരിച്ച് പിഴയായി അടക്കണം. അതോടൊപ്പം അർഹമായ പ്രീമിയം അടച്ച് ഇൻഷുറൻസ് എടുത്തു നൽകുകയും വേണം. നിയമലംഘകർക്ക് താൽക്കാലികമായോ സ്ഥിരമായതോ ആയ കാലയളവിലേക്ക് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ  നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

Latest News