ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ടെസ്‍ല സിഇഒയും കോടീശ്വരനുമായ ഇലോണ്‍ മസ്ക് കാണിച്ച ആംഗ്യങ്ങള്‍ വിവാദമാകുന്നു. ‘നാസി സല്യൂട്ടിന്’ സമാനമായ ആംഗ്യമാണ് മസ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം.
‘ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,’ എന്ന് പറഞ്ഞുകൊണ്ട് മസ്ക് വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വായുവില്‍ ഉയര്‍ത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആംഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്.
എന്നാല്‍ വിമര്‍ശനങ്ങളെ അപ്പാടെ തള്ളിയ ടെസ്‍ല മേധാവി ഇതൊരു ചീറ്റിപ്പോയ ആക്രമണമാണെന്ന് വിമര്‍ശിച്ചു.
യു.എസിന്റെ 47-ാം പ്രസിഡന്റായിട്ടാണ് ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1861-ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ൽ തന്റെ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സത്യപ്രതിജ്ഞ ചെയ്തു.