Video

പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം ലഹരി വിരുദ്ധ ബോധവത്​കരണം: വിദ്യാഭ്യാസമന്ത്രി

പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം ലഹരി വിരുദ്ധ ബോധവത്​കരണം ആണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ലഹരി വിരുദ്ധ അവബോധം ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ സഭയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി. 6, 7, 9 ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകങ്ങളാണ് മന്ത്രി സഭയിൽ കൊണ്ടുവന്നത്. ലഹരിവിരുദ്ധ ബോധവത്​രണം ഒരു പിരീഡാക്കി മാറ്റുന്നത് ആലോചിക്കുമെന്ന്​ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി വിരുദ്ധ അവബോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന അൻവർ സാദത്ത് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

Latest News