Food

അരി കുതിർക്കേണ്ട അവൽ ചേർക്കേണ്ട! ഇനി അപ്പം ഉണ്ടാക്കാൻ എന്തെളുപ്പം

ആവശ്യമായ ചേരുവകൾ

അരിപ്പൊടി
തേങ്ങ
ഉപ്പ്
പഞ്ചസാര
യീസ്റ്റ്

തയ്യാറാക്കേണ്ട രീതി

ഒരു കപ്പ്‌ അരിപ്പൊടിയിലേക്ക് മുക്കാൽ കപ്പ്‌ തേങ്ങയും ഒരു ടീ സ്പൂൺ യീസ്റ്റും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം അല്പം ഉപ്പും ആവശ്യത്തിന് മധുരവും ചേർത്ത് വീണ്ടും അരക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി ഇളക്കിയെടുത്ത് അപ്പം ചുട്ടെടുക്കാം.