ആവശ്യമായ ചേരുവകള്‍
റവ -150 ഗ്രാം
സവാള – 1എണ്ണം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കാരറ്റ് – 1 എണ്ണം
മുരിങ്ങയില – കുറച്ച്
ഉപ്പ് ,ഓയില്‍ – ആവശ്യത്തിന്
കടുക് – 1 റ്റീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
ഉഴുന്നു പരിപ്പ് – 1/2 റ്റീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
തയ്യാറാക്കേണ്ട രീതി
റവ നല്ലത് പോലെ കഴുകി വെളളത്തില്‍ കുതിര്‍ത്ത് വെക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ വെളളം വാര്‍ന്ന് പോകാന്‍ വെക്കുക .സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ് എല്ലാം ചെറുതാക്കി അരിഞ്ഞ് വെക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടി വരുമ്പോള്‍ ഉഴുന്ന് പരിപ്പ് , ഉണക്കമുളക്, കറിവേപ്പില ചേര്‍ത്ത് മൂപ്പികുക. ഇതിലേക്ക് അരിഞ്ഞ് വെച്ച സവാള, കാരറ്റ്, ഇഞ്ചി , പച്ചമുളക് കൂടി ചേര്‍ത്ത് വഴന്ന് വരുമ്പോള്‍ ഇതിലേക്ക് കുതിര്‍ത്ത് വെച്ച റവയും ഉപ്പും കൂടി ചേര്‍ത്ത് നല്ലത് പോലെ ഇളക്കുകയും അതിലേക്ക് മുരിങ്ങയില കൂടി ചേര്‍ത്ത് മൂടി വെച്ച് കുറഞ്ഞ തീയില്‍ വേവിക്കണം.
റവ ഉപ്പുമാവ് തയ്യാര്‍.