ആവശ്യമായ ചേരുവകള്‍
മാങ്ങാ ചെറുതായി അരിഞ്ഞത് – 2 കപ്പ്
മുളകുപൊടി – 3 ടീസ്പൂണ്‍
കായം – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
എണ്ണ -3 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് കടുക് പൊട്ടിക്കുക. തീ കുറയ്ക്കുക. ചട്ടിയിലേക്ക് മുളകുപൊടി, ഉപ്പ്, കായം, മഞ്ഞള്‍ പൊടി എന്നിവ ഇട്ട് ഇളക്കുക. അതിനുശേഷം തീ കെടുത്തി തണുത്ത ശേഷം അരിഞ്ഞ മാങ്ങ ചേര്‍ത്ത് ഇളക്കി അടച്ചു സൂക്ഷിക്കുക. ഇതിലേക്ക് അല്പം നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് ചേർക്കാം. കൂടുതല്‍ നാള്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ നേര്‍പ്പിച്ച വിനാഗിരി അല്‍പം ഒഴിക്കാം.