Celebrities

മലയാള സിനിമയ്ക്ക് ഇപ്പൊഴുള്ള കഷ്ടപ്പാട് പ്രധാനമായും ഇതാണ്,

നായകനായി തിളങിയിട്ടും സെെഡ്റോളോ വില്ലനോ ചെയ്യാന്‍ മടിയില്ലാത്ത ഒന്നാന്തരം നടനായിരുന്നൂ ശ്രീ മുരളി

മലയാള സിനിമ ഇപ്പോൾ വലിയ പ്രതിസന്ധിഘട്ടത്തിലാണ് പഴയത് പോലെയുള്ള മലയാള സിനിമകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തു വരാറില്ല എന്ന തരത്തിൽ പലരും സംസാരിക്കാറുണ്ട്. എന്നാൽ മലയാള സിനിമ നേരിടുന്ന നിലവിലെ ഏറ്റവും വലിയ പ്രശ്നം മികച്ച നടന്മാരുടെ അഭാവമാണ് എന്ന് പറഞ്ഞുകൊണ്ട് സെമിഫൈനൽ എന്ന ഗ്രൂപ്പിൽ പത്മിനി ധനേഷ് എന്ന വ്യക്തി പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

മലയാള സിനിമയ്ക്ക് ഇപ്പൊഴുള്ള കഷ്ടപ്പാട് എന്താണെന്നറിയോ.

 

സ്വഭാവനടന്മാരുടെ കുറവ്..

 

ഇന്ന് ജഗദീഷും സിദ്ധിഖിനും അശോകനും മുകേഷുമൊക്കെ ആ റോളില്‍ പരിഗണിക്കുമ്പോള്‍ മിസ്സാവുന്ന ഒരു നടനാണ് ശ്രീ മുരളി.

 

വില്ലനില്‍ തുടങി സ്വഭാവ നടനിലൂടെ നായകനായും പ്രതിനായകനായും തിളങി നാഷണല്‍ അവാര്‍ഡ് വരെ വാങിച്ച നടന്‍..

 

മുരളി പറയുമായിരുന്നൂ..

ഡെെലോഗ് തന്നാല്‍ എങനെ വേണേലും അഭിനയിക്കാം..

പക്ഷേ ശൂന്യതയില്‍ അഭിനയിക്കുമ്പോഴാണ് ഞാനെപ്പോഴും അഭിനയം പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്ന്..

 

‘കാണാക്കിനാവി’ല്‍ മുകേഷിനെ മറവ് ചെയ്യുമ്പോള്‍ പള്ളി മതിലിന് പിറകില്‍ നെഞ്ച് തടവി പതീയെ സങ്കടം അണപൊട്ടി പിന്നെ പൊട്ടിക്കരഞ് രാജന്‍ പി ദേവിന്‍റെ തോളില്‍ വീഴുന്ന ഒരു രംഗമുണ്ട്..

 

ഇപ്പോഴും നെഞ്ച് പൊട്ടും…

 

അതേപോലെ ഈയിടെ ദിവ്യാ ഉണ്ണി പറഞൂ

‘കാരുണ്യ’ത്തിലെ ക്ലെെമാക്സില്‍ മുരളി നല്‍കിയ ഒരു കത്ത് ജയറാം വായിക്കുന്നുണ്ട്..

മുരളിയുടെ ശബ്ദമാണ് സ്ക്രീന്‍ പ്രസന്‍സില്‍

ആ കത്ത് വായിക്കുന്നത് കേട്ട് ജയറാമിന്‍റെ ഭാവം മാറി പൊട്ടിക്കരയുകയാണ് സ്ക്രീനില്‍..

 

സാധാരണയായി അസിസ്റ്റന്‍റ് ആരേലുമാണ് അത് വായിക്കുന്നത്..

 

എന്നാല്‍ മുരളിയുടെ സീന്‍ കഴിഞിട്ടും ആ സീന്‍ എടുക്കുന്നത് വരെ മുരളി നിന്നൂ..

ആ സീന്‍ മുരളി നേരിട്ട് കത്ത് വായിക്കുകയായിരുന്നൂ..ജയറാം അതിനൊപ്പം ഭാവാഭിനയം കൊണ്ട് പൊലിപ്പിച്ചൂ.

പിന്നെയത് ഡബ്ബിങിലും അത്പോലെ നിലര്‍ത്തി മുരളി..

 

മുന്‍പ് ഞാനൊരാളോട് ചോദിച്ചിരുന്നൂ നിങളുടെ ഇഷ്ട നടനാരാണെന്ന് അപ്പോള്‍ മുരളി എന്ന് പറഞ സുഹൃത്തിനെ ഞാനിന്നും ഓര്‍ക്കുന്നൂ..

നായകനായി തിളങിയിട്ടും സെെഡ്റോളോ വില്ലനോ ചെയ്യാന്‍ മടിയില്ലാത്ത ഒന്നാന്തരം നടനായിരുന്നൂ ശ്രീ മുരളി..