കൂത്താട്ടുകുളം കൗൺസിലർ കലാ രാജു ഇന്ന് രഹസ്യമൊഴി നൽകില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകാനായിരുന്നു നിർദേശം. നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കോലഞ്ചേരിയിലെത്തി മൊഴി നൽകാനാവില്ലെന്ന് കലാ രാജു മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു.
കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. 45 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്.