അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന് സമസ്ത കാന്തപുരം വിഭാഗം മുശാവറ യോഗത്തിലാണ് വ്യായാമ വിവാദം ചർച്ചയായത്. വ്യായാമങ്ങൾ മത നിയമങ്ങൾ അനുസരിച്ചാകണം, അന്യപുരുഷൻമാരുടെ മുന്നിലും അവരുമായി ഇടകലർന്നും സ്ത്രീകൾ വ്യായാമം നടത്തരുത്, മതത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് ഇത്തരം കൂട്ടായ്മകളിലേക്ക് ആളുകളെ ചേർക്കുന്നത് അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി.