ചാറ്റ് ജിപിടിയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ടാസ്‌ക്‌സ് (Tasks) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് ചാറ്റ് ജിപിടിയെ ചില ജോലികള്‍ പറഞ്ഞേല്‍പ്പിക്കാം. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജിപിടിയെ ചുമതലപ്പെടുത്താനാവും.
സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജിപിടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമേ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം. ആവര്‍ത്തിച്ചു ചെയ്യേണ്ട ജോലികള്‍ ചാറ്റ് ജിപിടിയെ ഏല്‍പ്പിക്കാം. നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിക്കാനും, അരമണിക്കൂര്‍ കഴിഞ്ഞ് മീറ്റിങ്ങില്‍ പങ്കെടുക്കുന്ന കാര്യം ഓര്‍മിപ്പിക്കണമെന്നുമെല്ലാം ചാറ്റ് ജിപിടിയോട് പറയാം.
ദൈനംദിന വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജിപിടിയെ ഉപയോഗിക്കാനാവും. മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജിപിടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജിപിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
content highlight : chatgpt-can-now-set-alarms-reminders-and-schedule-tasks-for-you