കശുവണ്ടി, കസൂരിമേത്തി എന്നിവ ചേർത്ത് രുചികരമായ ചിക്കൻ മലായി തയ്യാറാക്കാം.
ചേരുവകൾ
ചിക്കൻ- 500 ഗ്രാം, ഇഞ്ചി അരച്ചത്- 2 ടീസ്പൂൺ, വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂൺ, ക്രീം- 2 ടേബിൾസ്പൂൺ, കശുവണ്ടി അരച്ചത്- 5 ടേബിൾസ്പൂൺ, നാരങ്ങാ നീര്- 1/2 ടീസ്പൂൺ, ഫ്രെഷ് ക്രീം- 1/2 കപ്പ്, ഏലയ്ക്ക- 2, കസൂരി മേത്തി- 2 ടീസ്പൂൺ, വെണ്ണ- 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി വെള്ളം കളഞ്ഞെടുക്കാം. അത് ഒരു ബൗളിലേയ്ക്കു മാറ്റാം. ഉപ്പ്, കുരുമുളക് എന്നിവ ചിക്കനിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കസൂരിമേത്തി കുറച്ച് വെള്ളത്തിൽ കുതിർക്കാൻ മാറ്റി വയ്ക്കാം.
ഫ്രിഡ്ജിൽ നിന്നും ചിക്കനെടുത്ത് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതു ചേർക്കാം. അതിലേയ്ക്ക് നാരങ്ങാ നീര് പിഴിഞ്ഞത്, കശുവണ്ടി അരച്ചത്, ക്രീം എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ ചേർത്ത് ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് ചേർക്കാം. ഏലയ്ക്കപ്പൊടിയും മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങളും ചേർത്ത് 10 മിനിറ്റ് വേവിക്കാം.
ചിക്കൻ വെന്തു വരുമ്പോൾ ക്രീം ചേർത്തിളക്കാം. ചിക്കൻ നന്നായി വെന്ത് കറി കുറുകി വരാനായി കാത്തിരിക്കാം. വെള്ളത്തിൽ കുതിർത്തു വച്ചിരുന്ന കസൂരിമേത്തി ചേർക്കാം. അടുപ്പണച്ച് 10 മിനിറ്റിനു ശേഷം റുമാലി റൊട്ടിക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാം.
content highlight: chicken-malai-instant-recipe