സോഫ്റ്റും രുചികരവുമായ കുക്കീസ് വീട്ടിൽ തന്നെ പാൻ ഫ്രൈ ചെയ്തെടുക്കാം. റാഗിയിൽ അൽപം പോലും പഞ്ചസാര ചേർക്കാതെ ഓവൻ ഉപയോഗിക്കാതെ എങ്ങനെ കുക്കീസ് തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
റാഗിപ്പൊടി- 1/2 കപ്പ്
അരിപ്പൊടി- 1/2 കപ്പ്
ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
വെണ്ണ- 8 ടേബിൾസ്പൂൺ
പാൽ- 2 ടേബിൾസ്പൂൺ
ഉപ്പ്- 1 കപ്പ്
സ്റ്റീവിയ- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഉപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് ചൂടാക്കാം. ഈ സമയം റാഗിപ്പൊടി അരിച്ചെടുക്കാം.
അതിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് ബേക്കിങ് പൗഡറും, സ്റ്റാവിയയും, ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ ചേർത്ത് അലിയിക്കാം. അത് പൊടിയിലേയ്ക്കു ചേർത്തിളക്കാം.
അതിലേയ്ക്ക് പാൽ ചേർത്തിളക്കി മാവ് തയ്യാറാക്കാം.
30 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം.
മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്താം.
ഒരു പരന്ന പാത്രത്തിലേയ്ക്ക് പാർച്ച്മെൻ്റ് പേപ്പർ വച്ച് പരത്തിയെടുത്ത മാവ് അതിൽ വയ്ക്കാം.
ഇത് പ്രീഹീറ്റ് ചെയ്ത ഒരു പാനിലേയ്ക്ക് ഇറക്കി വച്ച് 12 മുതൽ 15 മിനിറ്റു വരെ അടച്ചു വെച്ച് ബേക്ക് ചെയ്യാം. ശേഷം വായുസഞ്ചാരമില്ലാത്ത ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
content highlight: ragi-cookies-recipe-without-oven