റാഗി ചിക്കൻ സൂപ്പിന് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.
ചേരുവകൾ
ചിക്കൻ
ബ്രോക്കോളി
ചോളം
കാരറ്റ്
ബീൻസ്
ഓറിഗാനോ
റാഗിപ്പൊടി
വറ്റൽമുളക് ചതച്ചത്
വെളുത്തുള്ളി
ഇഞ്ചി
കുരുമുളക്
ഉപ്പ്
സവാള
ചീര
മല്ലിയില
വെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുക്കാം.
കഴുകിയെടുത്ത എല്ലിലാത്ത ചിക്കൻ കഷ്ണങ്ങൾ കുറച്ച് ഉപ്പും വെള്ളവും ചേർത്തു വേവിക്കാം.
കുക്കറിൽ രണ്ട് വിസിൽ വരെ വേവിച്ചെടുക്കാം.
ചൂടാറിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചെറുതായി അരിഞ്ഞെടുത്ത് ഒരു ബൗളിലേയ്ക്കു മാറ്റാം.
ഇതിലേയ്ക്ക് റാഗിപ്പൊടി ചേർത്തിളക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ അലിയിച്ചെടുക്കാം.
ഇതിൽ സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റാം.
സവാളയുടെ നിറം മാറി വരുമ്പോൾ ചോളം, ബ്രോക്കോളി, ബീൻസ്, കാരറ്റ്, ചീര, എന്നിവ ചേർത്തു നന്നായി വേവിക്കാം.
ഇതിലേയ്ക്ക് വെജിറ്റബിൾ സ്റ്റോക്കും ഉപ്പും മറ്റ് മസാലകളും ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിക്കാം.
ഇടയ്ക്ക് മാറ്റി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളും ചേർക്കാം.
കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം. കുറച്ച് മല്ലിയില ചേർത്തു ചൂടോടെ കഴിച്ചു നോക്കൂ, റാഗി ചിക്കൻ സൂപ്പ്.
content highlight: healthy-ragi-chicken-soup