Recipe

ഒറ്റ തവണ ചിക്കൻ ഈ മസാല ചേർത്ത് ഫ്രൈ ചെയ്തു നോക്കൂ | chicken-masala-fry

ചേരുവകൾ

ചിക്കൻ- 500 ഗ്രാം
വെളുത്തുള്ളി പേസ്റ്റ്- 1/2 ടേബിൾസ്പൂൺ
ഇഞ്ചി പേസ്റ്റ്- 1/2 ടേബിൾസ്പൂൺ
ഗരംമസാല- 1/2 ടേബിൾസ്പൂൺ
കറിവേപ്പില- 1 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
സവാള- 1
പച്ചമുളക്- 1
മുളകുപൊടി- 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വറ്റൽമുളക്- 2

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വറ്റൽമുളക്, പച്ചമുളക്, കറിവേപ്പില, സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റാം.
സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കാം.
ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കാം.
വെള്ളം വറ്റി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് നാല് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് 15 മിനിറ്റ് വേവിക്കാം.
വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
ഇത് ചൂടോടെ വിളമ്പാം. തക്കാളി സോസിനും, പുതിനയില ചട്നിക്കും ഒപ്പം ഇത് വിളമ്പി കഴിച്ചു നോക്കൂ.

content highlight: chicken-masala-fry