നാട്ടിലെ സകല തട്ടിപ്പുകാരുടെയും കാവലാളായി പിണറായി വിജയൻ മാറുകയാണെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. ജനങ്ങൾ പൊന്നിൻ വില കൊടുത്ത് കുടിവെള്ളം വാങ്ങുന്ന ഒരു നാട്ടിൽ പ്രതിദിനം കോടാനുകോടി ലിറ്റർ ജലം ഊറ്റിയെടുത്ത് അത് മദ്യം ആക്കുന്ന ഒരു കമ്പനിക്ക്, ഈ രാജ്യത്തെ പല സംസ്ഥാനങ്ങളും ബ്ലാക്ക് ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ഒരു കമ്പനിക്ക് വേണ്ടി മദ്യനയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് സർക്കാർ.
സാധാരണഗതിയിൽ മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ 48 മണിക്കൂറിനു ശേഷമാണ് അത് ഉത്തരവായി മാറുന്നത്. എന്നാൽ ഒയാസിസ് എന്ന കമ്പനിയുടെ കരാറിന്റെ കാര്യത്തിൽ 24 മണിക്കൂർ പോലും എടുത്തില്ല തീരുമാനം ആവാൻ. നാടിനെ കുരുതി കൊടുക്കുന്ന ഒരു എംപിയാണ് M. B. Rajesh. സർക്കാർ അനുമതി നേടി പാലക്കാട് എലപ്പുള്ളിയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഒയാസിസ് മദ്യ കമ്പനി ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസായിരുന്നു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ മുഖ്യ സ്പോൺസർ ആയിരുന്നു മദ്യ നിർമാണ കമ്പനിയായ ഒയാസിസെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അതിൻ്റെ നന്ദി കാണിക്കാനാണ് എംബി രാജേഷ് പാലക്കാട്ട് ഡിസ്റ്റിലറി തുടങ്ങാൻ ഒയാസിസിന് അനുമതി നൽകിയതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കള്ളപ്പണ ഇടപാട് കേസിൽ ജയിലിൽ കിടന്ന ആളാണ് ഒയാസിസ് കമ്പനിയുടെ ഡയറക്‌ടർ. നാട്ടിലെ മുഴുവൻ തട്ടിപ്പുകാരും പിണറായി വിജയന്‍റെ വട്ടത്തിലേക്ക് വന്നു ചേരുന്ന കാഴ്‌ചയാണ് കാണുന്നത്. ഡൽഹിയിലും പഞ്ചാബിലും ഉൾപ്പെടെ ബ്ലാക്ക് ലിസ്റ്റിൽ ഉള്ള കമ്പനിക്ക് എങ്ങനെയാണ് കേരളത്തിൽ പ്രവർത്തന അനുമതി ലഭ്യമാക്കിയത്.
ഒയാസിസ് മദ്യ കമ്പനിയുമായി ചേർന്ന് സർക്കാർ വലിയ കുംഭകോണത്തിനാണ് പദ്ധതിയിടുന്നത്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള സിപിഎം നിലവിൽ ജയിച്ച കോൺഗ്രസിനേക്കാൾ കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചത്. ഇതെല്ലാം ലഭ്യമാക്കിയത് ‘വിവാദ കമ്പനി’ വഴിയാണ്.
മലമ്പുഴയിൽ ജല ചൂഷണം പാടില്ല എന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ മദ്യ കമ്പനിക്ക് ജലം ഊറ്റാനുള്ള സൗകര്യം ഒരുക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്‍റെ നന്ദി കാണിക്കുന്നത് വേറെ വഴിക്കാവണം. കടുത്ത ജല ദൗർലഭ്യം നേരിടുന്ന എലപ്പുള്ളി പ്രദേശത്ത് ഒരു കാരണവശാലും ഒയാസിസ് കമ്പനിയെ യൂത്ത് കോൺഗ്രസ് പ്രവർത്തിപ്പിക്കില്ലെന്നും രാഹുൽ മാങ്കുട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
content highlight : rahul-mamkootathil-talk-about-oyasis-company