ഹൃദയാഘാതത്തെത്തുടർന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ ആണ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം. പതിനഞ്ച് വർഷത്തിലധികമായി ബഹ്റൈനില്‍ താമസിച്ച് വരികയാണ്. ബഹ്റൈനിലെ അൽ നൂർ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
STORY HIGHLIGHT: malayali expat died due to heart attack