Health

എ​ന്താ​ണ് ലോ ​ബാ​ക്ക് പെ​യി​ൻ? അറിയാം വിശദമായി | back pain reasons

ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത​യും ദൈ​ർ​ഘ്യ​വും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും

ചെറുപ്പക്കാർക്കും, പ്രായമായവർക്കുമെല്ലാം ഇന്ന് നടുവേദന ഉണ്ട്. കു​നി​യാ​നോ ഭാ​രം എ​ടു​ക്കാ​നോ ഒ​ട്ടും സാ​ധി​ക്കാ​തെ വരുന്ന അവസ്ഥ. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്കും ക​മ്പ്യൂ​ട്ട​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​മൊ​ക്കെ നടുവേദന ഇന്ന് സാധാരണമാണ്.  പ​ല​രും ഈ ​വേ​ദ​ന​യെ ആ​ദ്യം കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ല. ത​ക്ക സ​മ​യ​ത്ത് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നു. പേ​ശി-​അ​സ്ഥി സം​ബ​ന്ധ​മാ​യ അ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ന​ടു​വി​ന്റെ കീ​ഴ്ഭാ​ഗ​ത്തെ വേ​ദ​ന അ​ഥ​വാ ലോ ​ബാ​ക്ക് പെ​യി​ൻ (LBP). ലോ​ക​മെ​മ്പാ​ടും പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​പ​ക​മാ​യി എ​ല്ലാ​വ​രി​ലും ഇ​ത് കാ​ണ​പ്പെ​ടാ​റു​മു​ണ്ട്

എ​ന്താ​ണ് ലോ ​ബാ​ക്ക് പെ​യി​ൻ?

സാ​ധാ​ര​ണ​യാ​യി, താ​ഴ​ത്തെ വാ​രി​യെ​ല്ലി​ന്റെ അ​രി​കു​ക​ൾ​ക്കും ഗ്ലൂ​റ്റി​യ​ൽ മ​ട​ക്കു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് മ​ടു​പ്പു​ള​വാ​ക്കു​ന്ന​തോ, അ​സ​ഹ്യ​മാ​യ​തോ, ക​ട​ച്ചി​ലു​ള്ള​തോ ആ​യ അ​സ്വാ​സ്ഥ്യ​മോ വേ​ദ​ന​യോ ക​ല്ലി​പ്പോ ആ​യാ​ണ് ലോ ​ബാ​ക്ക് പെ​യി​ൻ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത​യും ദൈ​ർ​ഘ്യ​വും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

സാ​ധാ​ര​ണ ഗ​തി​യി​ൽ ആ​റ്ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് മാ​റേ​ണ്ട​താ​ണ്. ആ​റ് അ​ല്ലെ​ങ്കി​ൽ പ​ന്ത്ര​ണ്ടു ആ​ഴ്ച​ക​ൾ​ക്കു​മ​പ്പു​റം നീ​ണ്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഡോ​ക്ട​റെ തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ട​താ​ണ്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ, ഈ ​വേ​ദ​ന നി​തം​ബ​ത്തി​ലേ​ക്കോ തു​ട​ക​ളി​ലേ​ക്കോ കാ​ലു​ക​ളി​ലേ​ക്കോ പ്ര​സ​രി​ച്ചേ​ക്കാം. പ്ര​ധാ​ന​മാ​യും സു​ഷു​മ്നാ നാ​ഡി​ക​ളു​ടെ ഞെ​രു​ങ്ങ​ൽ മൂ​ല​മു​ണ്ടാ​കു​ന്ന ഈ ​അ​വ​സ്ഥ​യെ ‘സ​യാ​റ്റി​ക്ക’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.  മ​ര​വി​പ്പ്, ത​രി​പ്പ്, ബ​ല​ഹീ​ന​ത തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

എ​ന്താ​ണ് രോ​ഗ​കാ​ര​ണ​ങ്ങ​ൾ?

അ​മി​ത​ഭാ​രം എ​ടു​ക്കു​ക​യോ, പെ​ട്ട​ന്ന് കു​നി​യു​ക​യോ, തി​രി​യു​ക​യോ ചെ​യ്യു​മ്പോ​ളു​ണ്ടാ​കു​ന്ന പേ​ശി വ​ലി​വു​ക​ൾ, ഉ​ളു​ക്ക്, ഡി​സ്ക് ത​ള്ളി​ച്ച, ഫെ​സെ​റ്റ് ജോ​യി​ന്റി​ന്റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി ന​ഷ്ട​മാ​വ​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ലോ ​ബാ​ക് പെ​യി​നി​നു കാ​ര​ണ​മാ​വാം. പ്രാ​യ​മേ​റു​മ്പോ​ൾ ന​ട്ടെ​ല്ലി​നു​ണ്ടാ​കു​ന്ന തേ​യ്മാ​നം മൂ​ല​മു​ള​വാ​കു​ന്ന സ​ന്ധി​വാ​തം, സു​ഷു​മ്നാ നാ​ഡി​യു​ടെ ചു​രു​ങ്ങ​ൽ, ഡി​സ്ക് ഷെ​യി​ച്ചു പോ​വു​ന്ന അ​വ​സ്ഥ, ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ൾ സ്ഥാ​നം തെ​റ്റ​ൽ തു​ട​ങ്ങി​യ​വ​യും കാ​ര​ണ​മാ​വാ​റു​ണ്ട്.

സു​ഷു​മ്ന സ​ന്ധി​ക​ളി​ലോ അ​തി​നു ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളി​ലോ നീ​രു​വീ​ക്കം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ആ​മ​വാ​തം പോ​ലു​ള്ള സ​ന്ധി​വാ​ത​ങ്ങ​ൾ; അ​പ​ക​ട​ങ്ങ​ൾ,ഒ​ടി​വു​ക​ൾ,നാ​ഡി​യു​ടെ പ​രി​ക്കു​ക​ൾ സ​മ്മ​ർ​ദ്ദം, ഉ​ത്ക​ണ്ഠ, എ​ന്നി​വ​ ന​ടു​വേ​ദ​ന ഉ​ള​വാ​ക്കാം.

content highlight: back pain reasons