Kerala

ആദിവാസി ഗ്രാമത്തിന് പുതുസ്വപ്നങ്ങള്‍ നല്‍കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം വാര്‍ഷികം സംഘടിപ്പിച്ചു – ramesh chennithala gandhigramam project

ദളിത് – ആദിവാസി മേഖലയായ പെരിങ്ങര മുണ്ടപ്പള്ളി ഗ്രാമത്തിന് പ്രതീക്ഷകളും പുതുസ്വപ്നങ്ങളും നല്‍കി രമേശ് ചെന്നിത്തലയുടെ സ്വപ്നപദ്ധതിയായ ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എല്ലാ പുതുവത്സരദിനത്തിലും മുടങ്ങാതെ നടത്തുന്ന ഈ പരിപാടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇത്തവണ മാറ്റിവെച്ചിരുന്നു.

രാവിലെ ഒമ്പതു മണിക്കു മുണ്ടപ്പള്ളിയിലെത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികള്‍ ചേര്‍ന്ന് പാരമ്പര്യ രീതിയില്‍ വരവേറ്റു. തുടര്‍ന്ന് ഗാന്ധിഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരായ കുഞ്ഞുകുഞ്ഞും പെണ്ണമ്മയും ചേര്‍ന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

വെള്ളപ്പൊക്ക ഭീഷണി നിരന്തരമായി നേരിടുന്ന ഈ പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല ആവശ്യമായ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിന് രാജ്യസഭാംഗമായ ഹാരീസ് ബീരാന്റെ എംപി ഫണ്ടില്‍ നി്ന്ന് ഏതാണ്ട് ഇരുപതു ലക്ഷത്തില്‍ പരം രൂപ അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.

STORY HIGHLIGHT: ramesh chennithala gandhigramam project