Travel

കടലിനടിയിലെ അത്ഭുതലോകം കണ്ണ് നിറയേ കാണണോ; എങ്കിൽ ഇവിടെയൊക്കെ പോകാം! | these-are-the-best-places-to-go-scuba-diving-in-india

സ്വരാജ് ദ്വീപ് എന്നുകൂടി അറിയപ്പെടുന്ന ദ്വീപാണ് ആന്‍ഡമാനിലെ ഹാവ് ലോക് ദ്വീപ്

യാത്രകള്‍ ഇഷ്ടപ്പെടുകയും പുതുമയുള്ള കാര്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ പ്രകൃതിയിലെ പുല്‍മേടുകളും തണുപ്പും കാറ്റും മഞ്ഞും മാത്രം ആസ്വദിച്ചാല്‍ പോരാ. വെള്ളത്തിനടിയിലെ അത്ഭുത ലോകം കൂടി കാണേണ്ടതുണ്ട്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വര്‍ണങ്ങളിലുള്ള കടല്‍ ജീവികളും നീല ജലാശയവുമെല്ലാം നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് ഒരു അത്ഭുത ലോകമായിരിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂബഡൈവിങ് സ്‌പോട്ടുകള്‍ അവിസ്മരണീയമായ അണ്ടര്‍വാട്ടര്‍ അനുഭവം പ്രധാനം ചെയ്യുന്നു.

ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപ്

സ്വരാജ് ദ്വീപ് എന്നുകൂടി അറിയപ്പെടുന്ന ദ്വീപാണ് ആന്‍ഡമാനിലെ ഹാവ് ലോക് ദ്വീപ്. ശുദ്ധജലം വര്‍ണാഭമായ പവിഴപ്പുറ്റുകള്‍ അതിശയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സമുദ്രജീവികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ സ്ഥലം. സ്‌കൂബഡൈവിങ് പ്രേമികളുടെ പട്ടികയില്‍ ഒന്നാമതാണ് ഈ സ്ഥലം. എലിഫന്റ് ബീച്ച്, ലൈറ്റ് ഹൗസ് തുടങ്ങിയ ഡൈവിങ് സൈറ്റുകള്‍ അവയുടെ കാഴ്ചയ്ക്കും വെള്ളത്തിനടിയിലെ അത്ഭുതങ്ങള്‍ക്കും പേരുകേട്ടതാണ്.

തമിഴ്‌നാട്ടിലെ പുതുച്ചേരി

ഫ്രഞ്ച് കൊളോണിയല്‍ സംസ്‌കാരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് തമിഴ്‌നാട്ടിലെ പുതുച്ചേരി. അതുപോലെ തന്നെ അവിടുത്തെ സ്‌കൂബഡൈവിങ് സൈറ്റുകളും വളരെ മനോഹരമാണ്. ഈ തീരദേശത്ത് ടെമ്പിള്‍ റീഫ് പോലെയുളള ഡൈവ് സൈറ്റുകളുണ്ട്. അവിടുത്തെ കൃത്രിമ പാറകള്‍ സമുദ്ര ജീവികള്‍ക്ക് ജീവിക്കാനുള്ള ആവാസ വൃവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെതന്നെ പുതുച്ചേരിയിലെ ചൂടുനീരുറവയും ശാന്തമായ അന്തരീക്ഷവും പുതുമ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു ഓപ്ഷനാണ്.

ലക്ഷദ്വീപിലെ ബംഗാരം ദ്വീപ്

ശാന്തമായ അന്തരീക്ഷവും ഒപ്പം പ്രകൃതി മനോഹാരിതയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്ക് നിങ്ങള്‍ പോകേണ്ടതുണ്ട്. ഈ ശാന്തമായ പറുദീസയില്‍ പവിഴപ്പുറ്റുകളും തെളിഞ്ഞ തടാകങ്ങളും ഉണ്ട്. പവിഴപ്പുറ്റുകള്‍ മുതല്‍ കടലാമകള്‍ വരെ ഉള്‍ക്കൊള്ളുന്ന ഇവിടുത്തെ സമുദ്ര ജീവികളുടെ വൈവിധ്യം വളരെ മനോഹരമാണ്.

ആന്‍ഡമാനിലെ നീല്‍ ദ്വീപ്

നീല്‍ ദ്വീപിലെ വെള്ളത്തിനടിയിലെ ദൃശ്യപരത അസാധാരണമാണ്. ഭാരത്പൂര്‍ ബീച്ചും ലക്ഷ്മണ്‍പൂര്‍ ബീച്ചും ഇവിടുത്തെ ഡൈവിംഗ് സൈറ്റുകളാണ്. അവിടെ മനോഹരമായ പവിഴപ്പുറ്റുകളും വിവിധതരം മത്സ്യ ഇനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

കേരളത്തിന്റെ സ്വന്തം കോവളം

ഇന്ത്യയിലെ ഏറ്റവും മികച്ച ഡൈവിംഗ് സ്‌പോട്ടുകളില്‍ ഒന്നാണ് കേരളം ഇന്ന്. മറ്റ് സ്ഥലങ്ങളെപോലെ ഡൈവിങ് സ്‌പോട്ട് എന്ന നിലയില്‍ കോവളം പ്രശസ്തമല്ലെങ്കിലും വെള്ളത്തിനടിയിലുള്ള ഒരു അത്ഭുത ലോകം വാഗ്ധാനം ചെയ്യാന്‍ കോവളത്തിന് കഴിയുന്നുണ്ട്. ശാന്തമായി വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോവളം നല്ലൊരു സ്‌പോട്ടാണ്.

ഗോവയിലെ ഗ്രാന്‍ഡെ ഐലന്റ്

തിരക്കേറിയ രാത്രി ജീവിതത്തിനും ബീച്ചുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗോവ. ഗ്രാന്‍ഡെ ദ്വീപ് മുങ്ങല്‍ വിദഗ്ധര്‍ക്കിടയില്‍ പേരുകേട്ടയിടമാണ്.

കര്‍ണാടകയിലെ നേത്രാണി ദ്വീപ്

പ്രാവ് ദ്വീപ് എന്നുകൂടി അറിയപ്പെടുന്ന ദ്വീപാണ് നേത്രാണി ദ്വീപ്. കര്‍ണാടക തീരത്ത് ഗോകര്‍ണയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ദ്വീപാണിത്. ബാരാക്കുഡുകള്‍, എയ്ഞ്ചല്‍ ഫിഷ്, സ്രാവുകള്‍ എന്നിവയാല്‍ നിറഞ്ഞ വെള്ളത്തിനടിയിലുള്ള പ്രകൃതി ദൃശ്യങ്ങള്‍ ഈയിടം സമ്മാനിക്കുന്നു. ഹൃദയാകൃതിയാണ് ഈ ദ്വീപിനുളളത്.

മഹാരാഷ്ട്രയിലെ തര്‍ക്കലി ദ്വീപ്

മഹാരാഷ്ട്രയില്‍ സ്ഥിതിചെയ്യുന്ന ഈ തീരദേശ പട്ടണത്തില്‍ അതിശയിപ്പിക്കുന്ന സിന്ധുദുര്‍ഗ് കോട്ടയും മനോഹരമായ ചില ഡൈവിങ് സൈറ്റുകളുമുണ്ട്. താരതമ്യേനെ ആഴം കുറവായതിനാല്‍ തുടക്കക്കാര്‍ക്ക് അനുയോജ്യമാണിവിടം.

STORY HIGHLIGHTS:  these-are-the-best-places-to-go-scuba-diving-in-india