റോഡ് സുരക്ഷാ പദ്ധതി 2025 പരിപാടിയിൽ സംസാരിക്കുമ്പോൾ ഹെൽമറ്റിനെ കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് മന്ത്രി ഗണേഷ്കുമാർ.
ഗുജറാത്തിൽ ഷൂട്ടിംഗ് പോയപ്പോൾ ചില ടൗണുകൾ ഒഴിച്ച് മറ്റൊരു സ്ഥലത്തെ ആളുകൾക്കും ഹെൽമെറ്റ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി. മറ്റുള്ള നാടുകളെ അപേക്ഷിച്ചുനോക്കുമ്പോൾ നമ്മുടെ നാടാണ് എത്രയോ ഭേദം എന്ന തോന്നിപോകും.
നമ്മുടെ നാട്ടിൽ ഒരു നിയമം വരുമ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സമയത്ത് ഒരുപാട് ആളുകൾ അതിൽ ഇടങ്കോലിടാൻ വരും. നിയമവ്യവസ്ഥയെ എപ്പോഴും സുതാര്യമായി നോക്കി കാണണം. നിയമത്തിന്റെ നല്ല വശങ്ങൾ കൂടി ചിന്തിക്കാൻ ശ്രമിക്കണം.
താൻ മന്ത്രിയായി ഇരിക്കുന്നത് വരെ നിയമങ്ങൾ ഒരു സിസ്റ്റത്തിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി ഗണേശ് കുമാർ. ഇപ്പോൾ നടപ്പിലാക്കുന്ന എല്ലാ നിയമങ്ങളും കമ്പ്യൂട്ടർ ബേസ്ഡ് സിസ്റ്റത്തിൽ ആണ് കൊണ്ടുവരുന്നത്.ഒരു നിയമം കൊണ്ടുവന്നാൽ അതിനെ മാധ്യമങ്ങൾ പിന്തുണക്കണമെന്നും , നിങ്ങളുടെ നല്ല നല്ല ആശയങ്ങൾ സപ്പോർട്ട് ചെയ്യാൻ ഞാനും കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
content highlight : Road Safety Scheme 2025 Minister Ganesh Kumar