Travel

മലനിരകളില്‍ നിന്നു ഉദ്ഭവിക്കുന്ന അത്ഭുതം; സഞ്ചാരികളെ കൊതിപ്പിക്കുന്ന മീന്‍വല്ലം വെള്ളച്ചാട്ടം | Meenvallam falls is a tourist attraction

ദേശീയപാത 213-ല്‍ പാലക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ ആണ് തുപ്പനാട് കവല

കല്ലടിക്കോടന്‍ മലനിരകളില്‍ നിന്നു ഉദ്ഭവിക്കുന്ന തുപ്പനാട് പുഴ 45 മീറ്റര്‍ ഉയരത്തില്‍ നിന്നു തട്ടു തട്ടായി താഴേക്കു പതിക്കുന്ന സ്ഥലമാണ് മീന്‍വല്ലം. പാലക്കാട് ജില്ലയിലെ അത്രയൊന്നും അറിയപ്പെടാത്ത രത്‌നമാണ് ഈ വെള്ളച്ചാട്ടം. ഈ പുഴ പിന്നീട് തൂതപ്പുഴയുമായി ഒത്തു ചേരുന്നു. തൂതപ്പുഴ ചെന്നു ചേരുന്നത് ഭാരതപ്പുഴയിലാണ്. തുപ്പനാട് കവലയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഈ വെള്ളച്ചാട്ടം. ദേശീയപാത 213-ല്‍ പാലക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ ആണ് തുപ്പനാട് കവല.

മീന്‍വല്ലത്ത് മൂന്നു മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള ഒരു ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. പാലക്കാട് വനംവകുപ്പ് വിഭാഗം ഒലവക്കോട് റേഞ്ചില്‍ തുടിക്കോട് വനസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് വെള്ളച്ചാട്ടവും ചുറ്റുമുള്ള വനമേഖലയും. സൈലന്റ് വാലി ദേശീയോദ്യാനത്തിനോടു ചേര്‍ന്നു കിടക്കുന്ന വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും. മണ്ണാര്‍ക്കാട്ടു നിന്ന് 26 കി. മീറ്ററും പാലക്കാട് നിന്നു 34 കി. മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

STORY HIGHLIGHTS:  Meenvallam falls is a tourist attraction