Movie News

ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച് ‘പണി’; വീഡിയോ സോംഗ് എത്തി | pani-movie-video-song

ദൂരേക്ക് ദൂരേക്ക് എന്നാരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൗതുകത്തോടെ തിയറ്ററുകളിലെത്തിയ പണി മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്. ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഈ മാസം 15 ന് സോണി ലിവിലൂടെ ചിത്രം സ്ട്രീമിംഗും ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദൂരേക്ക് ദൂരേക്ക് എന്നാരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സം​ഗീതം സാം സി എസ്. ശക്തിശ്രീ ​ഗോപാലനാണ് ആലപിച്ചിരിക്കുന്നത്.

അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്, എഡിറ്റർ മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

content highlight : pani-movie-video-song-dhoorekku-dhoorekku-joju-george-sam