Recipe

ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ കിടിലൻ രുചിയിൽ പാവയ്ക്കാ കറി | bitter-gourd-curry

പാവയ്ക്ക കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Step 1:ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങാ കൂടെ ചേർത്ത് ചെറുതീയിൽ വറുത്തെടുക്കുക. ശേഷം ഈ മിശ്രിതം തണുത്ത് കഴിഞ്ഞാൽ നന്നായി അരച്ചെടുക്കുക.

Step 2:ഇനി വേറൊരു പാനിൽ അല്പം എണ്ണ ചേർത്ത് ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ട് പൊട്ടിച്ച ശേഷം കറിവേപ്പില കൂടെ ചേർത്ത് കഷ്ണങ്ങളാക്കിയ പാവയ്ക്ക, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് വഴറ്റണം.

Step 3:ഇതിലേയ്ക്ക് പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കിയ ശേഷം പാവയ്ക്ക പാകം ചെയ്തെടുക്കുക. ഇനി ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് കൂടെ ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ ഒരല്പം വെള്ളം കൂടെ ചേർക്കാവുന്നതാണ്.

Step 4:ഒരു ചെറിയ പാനിൽ കുറച്ച് എണ്ണ ചേർത്ത് ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. കറിവേപ്പില ചേർത്ത് ഇളക്കിയ ശേഷം ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേയ്ക്ക് ചേർക്കാം. രുചികരമായ പാവയ്ക്കാ കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ… ചോറിനൊപ്പം ഒഴിച്ച് കഴിക്കാവുന്ന ഒരു മികച്ച സൈഡ് ഡിഷ് ആണിത്.

content highlight : how-to-make-delicious-bitter-gourd-curry