സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും അറസ്റ്റിൽ. പാലക്കാട് നെന്മാറ അയിലൂ൪ സ൪വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിലാണ് ബാങ്ക് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ വി.വിജയൻ, മുൻ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്, മുൻ ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപകരുടെ രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തൽ. രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. 2022 ൽ രജിസ്റ്റ൪ ചെയ്ത കേസിലാണ് നടപടി.
STORY HIGHLIGHT: cpm leaders arrested in cooperative bank fraud case