ഹെല്‍ത്തി മത്തങ്ങ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- മത്തങ്ങ – 1/4 കിലോഗ്രാം
- ഏലക്ക – 2
- പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
- തണുത്ത പാല് – 2 ഗ്ലാസ്സ്
- മില്‍ക്ക് മെയ്ഡ് /പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
- നട്ട്സ് – കുറച്ച്
തയാറാക്കുന്ന വിധം
മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസില്‍ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക. ചൂടാറിയതിനുശേഷം മിക്സിയുടെ ജാര് എടുത്ത് അതിലേക്ക് മത്തങ്ങ,പാല്,പഞ്ചസാര, പാല്‍പ്പൊടി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്ട്സ് നുറുക്കി അതിന്റെ മുകളില്‍ ഇട്ടുകൊടുക്കാം.