Food

കൊടുംചൂടിൽ ഉള്ളം തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് ആവാം അല്ലെ?

കൊടുംചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് ആയാലോ? രുചികരമായി തയ്യാറാക്കാവുന്ന ക്യാരറ്റ് ജ്യൂസ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ജ്യൂസ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • 1.കാരറ്റ് 2
  • 2.ഈന്തപ്പഴം അഞ്ച്
  • പഞ്ചസാര അരക്കപ്പ്
  • വനില എസ്സന്‍സ് കാല്‍ ചെറിയ സ്പൂണ്‍
  • 3.പാല്‍, തണുത്തത് ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തില്‍ അരിഞ്ഞു വയ്ക്കണം. ഒരു സോസ്പാനില്‍ വെള്ളം ചൂടാക്കി കാരറ്റ് ചേര്‍ത്ത് വേവിച്ച് ഊറ്റി വയ്ക്കുക. തണുക്കുമ്പോള്‍ കാരറ്റ് രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും (കാരറ്റ് വേവിച്ച വെള്ളം ആണെങ്കില്‍ നല്ലത്) ചേര്‍ത്തു നന്നായി അടിക്കുക. ഇതിലേക്ക് പാലു കൂടി ചേര്‍ത്ത് വീണ്ടും അടിച്ച് ഗ്ലാസുകളിലാക്കി വിളമ്പാം.ഗ്ലാസില്‍ പകര്‍ത്തി കഴിഞ്ഞ് ഐസ് ക്യൂബുകള്‍ ചേര്‍ക്കാം.