പാർട്ടി കളറാക്കാൻ പല കലാപരിപാടികളും നമ്മൾ നടത്താറുണ്ട്. ചിലതൊക്കെ അപകടകരമാംവിധത്തിൽ ആയിരിക്കും. അതിൽ ഒന്നാണ് വാഹനവുമായി നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ. അത് ചെയ്യുന്നവർക്ക മാത്രമല്ല, കണ്ടു നിൽക്കുന്നവർക്കും അപകടമായിരിക്കും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫെയർവെൽ പാർട്ടിയ്ക്ക് അപകടകരമാംവിധത്തിൽ വാഹനത്തിന് മുകളിലിരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥികൾ തെറിച്ചുവീഴുന്ന വീഡിയോ ആണിത്.
മഹീന്ദ്രയുടെ ഥാർ എസ്.യു.വിയുടെ മുകളിൽ കയറിയിരുന്ന മൂന്ന് വിദ്യാർത്ഥികളാണ് വീഡിയോയിൽ ഉള്ളത്. ചീറിപ്പാഞ്ഞെത്തിയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ മുകളിലിരുന്ന മൂന്നുപേരും താഴേക്ക് തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. മധ്യപ്രദേശിൽ നിന്നുള്ള പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സാമൂഹികമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ ചിരിക്കുന്നതും പിന്നാലെ മറ്റു വാഹനങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ അപകടകരമാം വിധത്തിൽ കാറോടിച്ചു വരുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന കാര്യത്തിൽ വ്യക്തതയില്ല. വീഡിയോയ്ക്ക് താഴ വ്യത്യസ്ത തരത്തിലുള്ള കമന്റുകളാണ് വരുന്നത്.
CONTENT HIGHLIGHT: students fall off moving thar