Kerala

നാലുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ച സംഭവം; കേസ് റജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ | puthenvelikkara pocso case subramaniam

അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാളാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

തിരുവനന്തപുരം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ. ഇന്നത്തെ നിയമ സഭയില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷനുള്ള മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാളാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ക്രൈം നമ്പർ 42/2025 ആയി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘‘കുട്ടിയെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷിക്കുന്നു.

ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നു’’ – മുഖ്യമന്ത്രി പറഞ്ഞു.

CONTENT HIGHLIGHT: puthenvelikkara pocso case subramaniam