Food

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം കിടിലന്‍ ‘ഉള്ളിച്ചമ്മന്തി’

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഉള്ളി ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചെറിയ ഉള്ളി – 25 എണ്ണം
  • ഉണക്കമുളക് – 10 എണ്ണം
  • വാളൻപുളി – ചെറിയ ചെറുനാരങ്ങാ വലുപ്പത്തില്‍
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. മീഡിയം തീയില്‍ ചെറിയ ഉള്ളി ചേര്‍ത്തു വഴറ്റുക. ഉള്ളി ചെറുതായിട്ട് വഴന്നു വരുമ്പോള്‍ കറിവേപ്പിലയും പുളിയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. തുടര്‍ന്ന് അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും വഴറ്റിയെടുക്കുക. ഉള്ളിയും മുളകും തണുത്തു കഴിയുമ്പോള്‍ ഇതെല്ലാം കൂടി ഒരു മിക്‌സിയിലിട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക.