Video

പിപിഇ കിറ്റ് അഴിമതി: രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല

പിപിഇ കിറ്റ് അഴിമതിയിൽ രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല. കോവിഡ് കാലത്ത് നടന്ന തീവെട്ടിക്കൊള്ളയാണ് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 500 രൂപയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് അഴിമതി അല്ലെങ്കിൽ പിന്നെ എന്താണ്. 500 രൂപയ്ക്ക് പിപിഇ കിറ്റിന് ഓർഡർ നൽകിയതിനുശേഷം അത് കാൻസൽ ചെയ്ത് മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓർഡർ നൽകിയ ആരോഗ്യമന്ത്രി വൻ അഴിമതിയാണ് കാണിച്ചത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ചെയ്തത് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കിൽ അത് അഴിമതി അല്ലാതാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

Latest News