Food

നല്ല പഞ്ഞിപോലെ സോഫ്റ്റായ പുട്ട് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. നല്ല പഞ്ഞിപോലെ സോഫ്റ്റായ പുട്ട് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • അരി പൊടി – 2 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം കുറേശ്ശേ വെള്ളം ചേര്‍ത്തു നന്നായി നനച്ചെടുക്കുക. ഇത് മിക്‌സിയുടെ ജാറിലേക്കു കുറേശ്ശെയായി ഇട്ട് പൊടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്കു മാറ്റിയ ശേഷം ഇതിലേക്കു 3 ടേബിള്‍സ്പൂണ്‍ ചിരകിയ തേങ്ങ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. പുട്ട് കുടത്തില്‍ വെള്ളം വച്ചു ചൂടാക്കിയ ശേഷം പുട്ടുകുറ്റിയില്‍ ചില്ലിട്ട്, ആദ്യം കുറച്ചു തേങ്ങ ഇടുക ശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ക്കുക. വീണ്ടും കുറച്ച് തേങ്ങയും മാവും നിറച്ച് കുറച്ച് തേങ്ങ കൂടി മുകളില്‍ വച്ച് അടച്ചു വേവിക്കാന്‍ വയ്ക്കുക.

Latest News