സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുക്കുമായി ബന്ധപ്പെട്ടുള്ള അടിയന്തിര പ്രമേയത്തില്‍ പി.സി വിഷ്ണുനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് സെക്രട്ടേറിയറ്റ് അസോസിയേഷനിലെ നൂറു വനികള്‍ ചേര്‍ന്നു പാടിയ അതേ പാട്ടിന്റെ വരികള്‍ നിയമസഭയില്‍ പാടി. ഇത്തവണ, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം ഇല്ലാതാക്കിയതിന്റെ വേദനയില്‍ ആക്ഷേപഹാസ്യമായാണ് പാടിയത്. വിഷ്മുനാഥിന്റെ പാട്ട് ട്രഷറി ബെഞ്ചിനെ നിശബ്ദമാക്കുകയും പ്രതിപക്ഷ ബെഞ്ചിനെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.
പി.സി. പാടിയ പാട്ടിന്റെ വരികള്‍ ഇങ്ങനെയാണ്; ആനുകൂല്യങ്ങളെല്ലാം ഇല്ലാതായ ദുഖമെല്ലാം കടിച്ചമര്‍ത്തിക്കൊണ്ടാണ് സാര്‍ അവര് സെക്രട്ടേറിയറ്റില്‍ നിന്നത്. ചെങ്കൊടിക്കു കാവലാല്‍..ചെങ്കനല്‍ കണക്കൊരാള്‍…വര്‍ഗബോധതാരയില്‍.. തൊഴിലാളികള്‍ക്ക് തോഴനായ്…ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂന്യനായ്..വയലാറെഴുതുമോ സാര്‍ ഇതുപോലെ. ഈ പാടും പാടി സ്റ്റേജിനു പുറകില്‍ പോയി കൂട്ടക്കരച്ചിലായിരുന്നു സാര്‍. പാട്ടെഴുതിയ കുളത്തൂര്‍ ചിത്രസേനന് പുനര്‍ നിയമനം കിട്ടി. പാവപ്പെട്ടവര്‍ക്ക് എന്തുകിട്ടും സാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഗോവിന്ദയാക്കിയ സര്‍ക്കാരിന് നമോവാകം പറഞ്ഞാണ് പി.സി. വിഷ്ണുനാഥ് തന്റെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടിയത്.
പറഞ്ഞ മറുപടി എന്താണെന്ന് ധനമന്ത്രിക്കു പോലും മനസ്സിലായിട്ടുണ്ടാവില്ല. പോട്ടെ, തൊട്ടടുത്തിരുന്ന മുഖ്യമന്ത്രിക്കു പോലും മനസ്സിലാകാത്തത് എന്തായിരിക്കും. കരുണാകരന്‍ മന്ത്രിസഭയിലെ ധനമന്ത്രിയുടെ പ്രസ്താവന തൊട്ട്, ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ഡി.എ കുടിശികയുടെ കഥ വരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എന്നിട്ടും ആര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ കുറിച്ചുള്ള കാര്യങ്ങള്‍ക്ക് വ്യക്തത വന്നില്ല.
തൃപുരയിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷം ഭരിക്കാത്തു കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ കൊടിയ ദുഖത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. അവിടെയെല്ലാം ഇടതുഭരണം പോയതിന്റെ അവസ്ഥ മനസ്സിലായല്ലോ എന്നും പ്രതിപക്ഷത്തോട് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം ഉള്ളതു കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എല്‍.ഡി.എഫ് ആണ് സര്‍ക്കാര്‍ ജീവനക്കാരുടെയും കര്‍ഷകരുടെയും ഗ്യാരണ്ടിയെന്ന് ധനമന്ത്രി എന്നു പറയുകയും ചെയ്തു.
. ജീവനക്കാര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ കൊടുക്കുക തന്നെ ചെയ്യും. മെഡിസെപ് നിര്‍ത്താന്‍ കഴിയില്ല. അത് കൃത്യമായി നടപ്പാക്കുമെന്നും പറഞ്ഞ് പത്രകട്ടിംഗുകളുടെ പിന്‍ബലത്തോടെ ധനമന്ത്രി ഇരുന്നു. ധനമന്ത്രിയുടെ പിടിപ്പുകേടില്‍ ചാരി മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ പി.സി. വിഷ്ണുനാഥ് നടത്തിയ ആക്ഷേപഹാസ്യ വിപ്ലവഗദാനത്തിന് മറുപടി പറയാന്‍ എന്തുകൊണ്ടോ ധനമന്ത്രി തയ്യാറായില്ല. പകരം, പി.സി. വിഷ്ണുനാഥ് പറഞ്ഞതെല്ലാം രാഷ്ട്രീയ വിമര്‍ശനം മാത്രമാണെന്ന ഒഴുക്കന്‍ മട്ടിലെ മറുപടി മാത്രമാണ് നല്‍കിയത്.
CONTENT HIGH LIGHTS; After singing the praises of the Chief Minister, the government employees went behind the stage and cried: PC Vishnu Nath re-sang the praise song satirically in the Assembly