കാബേജ് ഇരിപ്പുണ്ടെങ്കില്‍ അടിപൊളി സ്നാക്ക്സ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി കാബേജ് പക്കോഡ.
ആവശ്യമായ ചേരുവകൾ
- കാബേജ് കൊത്തിയരിഞ്ഞത് – രണ്ട് കപ്പ്
- അരിഞ്ഞ സവാള- ഒന്ന്
- കടലപ്പൊടി- മുക്കാല്‍ കപ്പ്
- മുളകുപൊടി- ഒരു ടീസ്പൂണ്‍
- അരിപ്പൊടി- കാല് കപ്പ്
- മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍
- വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
- കായം- ഒരു നുള്ള്
- കറിവേപ്പില- രണ്ട് തണ്ട്
- ഉപ്പ്, എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
സവാളയും കാബേജും പിഴിഞ്ഞ് വെള്ളം കളയുക. എല്ലാ ചേരുവകളും വെള്ളം ചേര്‍ത്ത് മാവുണ്ടാക്കുക. ചൂടായ എണ്ണയില്‍ ഇത് കുറച്ച് കുറച്ചായി കോരിയിട്ട് ചുവക്കെ വറുക്കുക. ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി കഴിക്കാം.