Video

സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടാക്കിയത് ബിജെപിയെന്ന് തോമസ് ഐസക്

പിപിഇ കിറ്റ് അഴിമതിയിൽ സിപിഎം പ്രതിരോധത്തിൽ ആയതിനു പിന്നാലെ  കേന്ദ്രസർക്കാരിന് രൂക്ഷമായി വിമർശിച്ച് തോമസ് ഐസക്. സിഎജി റിപ്പോർട്ടിനെ തള്ളിയ അദ്ദേഹം തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം, അതല്ലാതെ ബിജെപിയുടെ സിഎജിയെ അല്ലെന്നും പ്രതികരിച്ചു. സിഎജി രാഷ്ട്രീയം കളിക്കുകയാണ്, സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗം ആണെന്നും മിക്ക ഭരണഘടന സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചുവെന്നും അതിന് കൈമണിയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം എന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കോവിഡ്കാലത്ത് പി.പി.ഇ. കിറ്റുകള്‍ വാങ്ങിയെന്നായിരുന്നു സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുമുതല്‍ മേയ് വരെ വിപണിവിലയെക്കാള്‍ 300 ശതമാനം അധികനിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതുവഴി സര്‍ക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍നിന്ന് മൂന്നിരട്ടിവിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്.

Latest News