വൈകുന്നേരം എന്ത് സ്പെഷ്യൽ ഉണ്ടാക്കുമെന്ന് ചിന്തിച്ചിരിക്കുകയാണോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു പനീർ മോമോസ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവയായ് മൈദ ഒരു ബൗളിലാക്കി അൽപാൽപം വീതം വെള്ളം ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക. ഇത് 20 മിനിറ്റ് അനക്കാതെ വയ്ക്കണം. അതിനു ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തുക. എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം കാരറ്റും കാബേജും ചേർത്തു വഴറ്റുക. ശേഷം പച്ചക്കറികൾ വേവുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കണം.
ഇതിലേക്ക് പനീറും ചേർത്തിളക്കി നന്നായി യോജിപ്പിച്ചു വാങ്ങി ചൂടാറാൻ വയ്ക്കുക. ഇതാണ് പനീർ സ്റ്റഫിങ്. പരത്തി വച്ചിട്ടുള്ള ഓരോ പൂരിക്കുള്ളിലും ഓരോ വലിയ സ്പൂൺ സ്റ്റഫിങ് വച്ച് ചിത്രത്തിൽ കാണുന്നതു പോലെ ഒട്ടിക്കുക. ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആറു മിനിറ്റ് വേവിക്കുക. പനീർ മോമോസ് റെഡി.