കൊല്ലം: ഒൻപത് വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടൻ (35 ) ആണ് പിടിയിലായത്. മെഴുകുതിരി വാങ്ങാൻ വേണ്ടി പ്രതിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ ആയിരുന്നു സംഭവം.
ഇക്കഴിഞ്ഞ 20 നാണ് സംഭവമുണ്ടായത്. കുട്ടിപേടിച്ച് ബഹളം വെച്ച് ഓടി. പിന്നാലെ ഓടിയ പ്രതി കുട്ടിയെ വീണ്ടും പിടിച്ച് ജനലിൽ കെട്ടിയിട്ടു. രക്ഷപ്പെട്ട കുട്ടി വീട്ടിലേക്കെത്തി വിവരം പറയുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CONTENT HIGHLIGHT: 35 year old man arrested