സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ ഇപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രതികരിക്കുന്ന ആളുകൾക്ക് വിമർശനങ്ങൾ വരാറുണ്ട് പലപ്പോഴും ഹേമ കമ്മീഷൻ റിപ്പോർട്ട് ഒക്കെ വന്നതിനുശേഷം പല നടിമാരും മുൻപോട്ട് വരികയും ചെയ്തിട്ടുണ്ട് . എന്നാൽ ഇത്തരത്തിൽ മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് പലപ്പോഴും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാകുവാറുള്ളത് എന്തിനാണ് ഇത്തരത്തിൽ സംഭവം ഉണ്ടായതിന് നാളുകൾ കഴിഞ്ഞതിനുശേഷം പ്രതികരിക്കുന്നത് എന്ന് ചോദിച്ചിട്ടുള്ളവർ നിരവധിയാണ് അപ്പോൾ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്
അടുത്ത സമയത്ത് വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പ്രതികരിച്ചപ്പോഴും ഇത്തരത്തിലുള്ള ഒരു അവസ്ഥ താരത്തിന് നേരിടേണ്ടതായി വന്നിരുന്നു കൂടുതൽ ആളുകളും ഹണി റോസിനോട് ചോദിച്ചിരുന്നത് എന്തിനാണ് ഒരു സംഭവം നടന്ന ഒരു വർഷത്തോളം കഴിഞ്ഞിട്ട് പ്രതികരിച്ചതായി എന്നാണ് ആ സമയത്ത് തന്നെ പ്രതികരിക്കാമായിരുന്നില്ലേ എന്ന് ഈ ഒരു ചോദ്യം നമ്മുടെ സമൂഹത്തിലുള്ള പല സ്ത്രീകളും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതാണ് ഇതിനൊരു മറുപടിയുമായി രംഗത്ത് വരികയാണ് എഴുത്തുകാരിയായ കെ ആർ മീര. ഈ സംഭവത്തെക്കുറിച്ച് കെ ആർ മീര പറയുന്നത് ഇങ്ങനെ
ഒരു അതിക്രമം നേരിട്ടാൽ ഒരു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും രണ്ടുവർഷം കഴിഞ്ഞ് പ്രതികരിച്ചാലും പ്രതികരിച്ചില്ല എന്നുണ്ടെങ്കിലും അതിക്രമം അതിക്രമം അല്ലാതെ ആകുന്നില്ല അത് കുറ്റകൃത്യം അല്ലാതെ ആവുകയുമില്ല അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ സ്ത്രീയുടെ പൗരാവകാശങ്ങളാണ്. പല സ്ത്രീകളും പറയാൻ ആഗ്രഹിച്ച വാക്കുകൾ തന്നെയാണ് കെ ആർ മീരയിലൂടെ പുറത്തുവന്നത് എന്നാണ് ഇപ്പോൾ പലരും പറയുന്നത് ശരിക്കും ഇങ്ങനെ തന്നെയാണ് ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കേണ്ടത് എന്നും കെ ആർ മീര പറഞ്ഞതാണ് യഥാർത്ഥ കാര്യം എന്നും പലരും പറയുന്നു