India

ആളുകള്‍ നോക്കിനില്‍ക്കേ കൊലപാതകം; രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പിടികൂടി നാട്ടുകാർ – man stabbed to death

തെലങ്കാനയിലെ ഹനംകൊണ്ടയിലെ തിരക്കേറിയ റോഡില്‍ ആളുകൾ നോക്കിനിൽക്കേ കൊലപാതകം. ഓട്ടോറിക്ഷാ ഡ്രൈവറായ വെങ്കിടേശ്വരുലു എന്നയാളാണ് രാജ് കുമാര്‍ എന്നയാളെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൊലപ്പെടുത്തുന്നത് കണ്ടുനിന്നവരാണ് സംഭവം പകര്‍ത്തിയത്.

ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം വെങ്കിടേശ്വരുലു മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്ത് രാജ്കുമാറെ ഭീഷണിപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച രാജ്കുമാറിന്റെ വയറില്‍ വെങ്കിടേശ്വരുലു കുത്തി. ഇതു കണ്ട് ആൾക്കൂട്ടത്തിൽ നിന്ന് ഒരാള്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പലതവണ കുത്തിയാണ് രാജ്കുമാറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതക ശേഷം ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ ഓടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.

ഇതിന് പിന്നാലെ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. ആളുകള്‍ ഇടപെട്ടിരുന്നെങ്കില്‍ കുറ്റകൃത്യം നടക്കില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: man stabbed to death