Movie News

സൂപ്പര്‍മാന്‍ മുതല്‍ ദിനോസര്‍ വരെ: വാർണർ ബ്രദേഴ്സ് 2025ലെ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കി | warner bros pictures

കോംബാറ്റ് II പോലുള്ള ഗെയിമിംഗ് അഡാപ്റ്റേഷനുകൾ 2025 റിലീസുകളില്‍ പെടുന്നു.

ഹോളിവു‍ഡ്: വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് 2025 ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സൂപ്പർമാൻ, ജുറാസിക് വേൾഡ്: റീബർത്ത്, ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ്, ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈന്‍സ് പോലെയുള്ള ഹൊറർ ത്രില്ലറുകളും, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2, വിക്കഡ്: ഫോർ ഗുഡ്, എ മൈൻക്രാഫ്റ്റ് മൂവി, മോർട്ടൽ കോംബാറ്റ് II പോലുള്ള ഗെയിമിംഗ് അഡാപ്റ്റേഷനുകൾ 2025 റിലീസുകളില്‍ പെടുന്നു.

ഫോർമുല വൺ റേസിംഗ് ഫിലിം എഫ്l. ഇതിഹാസ പോപ്പ് താരത്തെക്കുറിച്ചുള്ള സിനിമ മൈക്കൽ ജാക്‌സൺ എന്നിവയും വാര്‍ണറിന്‍റെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

റോബർട്ട് പാറ്റിൻസണെ നായകനാക്കി അക്കാദമി അവാർഡ് ജേതാവായ ബോങ് ജൂൺ-ഹോ സംവിധാനം ചെയ്യുന്ന മിക്കി 17 മാർച്ച് 7 ന് റിലീസ് ചെയ്യും. മെയ് 16-ന്, ലോകമെമ്പാടുമുള്ള റെക്കോർഡ് തകർത്ത സൂപ്പർനാച്ചുറൽ ഹൊറർ ഫ്രാഞ്ചൈസിയിലെ  ആറാമത്തെ പടമായ ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് വരും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല 1 റേസിംഗ് ഫീച്ചർ ഫിലിം ജൂൺ 27 ന് റിലീസ് ചെയ്യും. ബ്രാഡ് പിറ്റ്  ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. സംവിധായകൻ ജെയിംസ് ഗൺ പുതുതായി ഒരുക്കുന്ന ഡിസി യൂണിവേഴ്സിലെ ഡേവിഡ് കോറൻസ്വെറ്റ് നായകനായി എത്തുന്ന സൂപ്പർമാൻ ജൂലൈ 11 ന് റിലീസ് ചെയ്യും.

ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ് സെപ്തംബര്‍ 5നാണ് എത്തുന്നത്. ഹോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രമാണ് ഇത്. ക്രിസ്റ്റന്‍ ബെയില്‍ നായകനായി എത്തുന്ന സൈന്‍റിഫിക് ഹൊറര്‍ ത്രില്ലര്‍ ദ ബ്രൈഡ് സെപ്തംബര്‍ 26നാണ് റിലീസ് ചെയ്യുന്നത്.

റയാൻ റെയ്‌നോൾഡ്‌സും ജേസൺ മോമോവയും അഭിനയിച്ച ഒരു ലൈവ് ആക്ഷന്‍ സിജി ഹൈബ്രിഡ് റോഡ് ട്രിപ്പ് കോമഡി ആനിമൽ ഫ്രണ്ട്‌സ് ഒക്ടോബർ 10-ന് റിലീസ് ചെയ്യും. 2021-ലെ ബ്ലോക്ക്ബസ്റ്ററിന്‍റെ തുടർച്ചയും ജനപ്രിയ വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള മോർട്ടൽ കോംബാറ്റ് 2 ഒക്ടോബർ 24 റിലീസ് ചെയ്യും.

വാര്‍ണര്‍ ബ്രദേഴ്സ് ഇതിന് പുറമേ യൂണിവേഴ്സല്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ ബ്ലാക് ബഗ്ഗ് എന്ന ചിത്രം മാര്‍ച്ച് 14നും, ഹൗ ടു ട്രെയിന്‍ ദ ഡ്രാഗണ്‍ ജൂണ്‍ 13നും, മെഗന്‍ 3 ജൂണ്‍ 27നും, ജുറാസിക് വേള്‍ഡ് റീബെര്‍ത്ത് ജൂലൈ 4നും റിലീസ് ചെയ്യും.

 

content highlight : warner-bros-pictures-announce-2025-release-movies