എസ് യു അരുൺ കുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം വീര ധീര ശൂരന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ആഗോള റിലീസ് മാര്‍ച്ച് 27 ന് ആണ്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി കെ പ്രസന്ന (എഡിറ്റിംഗ്), സി എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. മലയാളത്തില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്ന എമ്പുരാന്‍ എത്തുന്ന അതേദിവസമാണ് വീര ധീര ശൂരനും എത്തുന്നത് എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമാണ്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം. ചിത്രീകരണം പൂർത്തീകരിച്ച ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ ഇതിനകം റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംപ്സും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. തിയറ്ററുകളിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
content highlight: veera-dheera-sooran-tamil-movie