ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിജയനൊപ്പം രാജ്ഭവനിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരെയും ആര്‍ലെകര്‍ സ്വീകരിച്ചു. രാജ്ഭവനില്‍ ഗവര്‍ണറും കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
ഇരുവരും പരസ്പരം ഉപഹാരങ്ങള്‍ കൈമാറി. രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊതുക്കി.
ജനുവരി രണ്ടിനാണ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്. അതേസമയം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും ശീതയുദ്ധത്തിലായിരുന്നു. ഔദ്യോഗിക യാത്രയപ്പ് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
STORY HIGHLIGHT: pinarayi vijayan visits governor arlekar