Environment

17 വർഷം ഭൂമിക്കടിയിൽ; അമേരിക്കയിൽ വീണ്ടും ‘ചീവീട് പ്രളയം’ | Cicadas are coming back ​​​​in 2025 and US wait for it

ചീവീടുകളിലെ ഒരു വകഭേദമായ ബ്രൂഡ് 14 ആണ് ഇത്തവണ എത്തുന്നത്

അമേരിക്കയിൽ ഇക്കൊല്ലവും ചീവീട് പ്രളയം എത്തുമെന്ന് ശാസ്ത്രജ്ഞർ. 17 വർഷം ഭൂമിക്കടിയിൽ കിടന്ന ലാർവകൾ സിക്കാഡ എന്നറിയപ്പെടുന്ന ചീവീടുകളിലെ ഒരു വകഭേദമായ ബ്രൂഡ് 14 ആണ് ഇത്തവണ എത്തുന്നത്. എല്ലാവർഷവും അമേരിക്കയിലെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ബ്രൂഡ് വിഭാഗത്തിലെ ചീവീടുകൾ എത്തും. അമേരിക്കയിലെ ന്യൂയോർക്ക്, ജോർജിയ, കെന്റക്കി, ഇന്ത്യാന, മസാച്ചുസെറ്റ്സ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂജേഴ്സി, ഒഹായോ, പെൻസിൽവാനിയ, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലാണ് ഈ വർഷം ചീവിടുകൾ എത്തുക. ഭൂമിക്കടിയിൽ ചീവിടുകൾ ഇട്ട മുട്ടകൾ ലാർവകളായും 17 വർഷത്തിന് ശേഷം ഭൂമി 64 ഫാരൻഹീറ്റ് ചൂടാവൂമ്പോൾ ചീവീടുകളായി പുറത്തുവരികയുമാണ് ചെയ്യുക.

സാധാരണ രീതിയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലങ്ങളിലാണ് അമേരിക്കയിൽ ചീവീട് പ്രളയം ഉണ്ടാവാറുള്ളത്. കൂട്ടത്തോടെ ഭൂമിക്കടിയിൽ നിന്ന് എത്തുന്ന ചീവീടുകളുടെ ശബ്ദം അസഹനീയമായിരിക്കും. 13 മുതൽ 17 വർഷകാലമാണ് ഒരു ചീവീട് ലാർവ ഭൂമിക്കടിയിൽ ജീവിക്കുക. ചീവിടുകൾ കൂട്ടത്തോടെ എത്തുന്നതോടെ പക്ഷികൾക്കും മറ്റും ഇവ ആഹാരമായി മാറും. ഇതുകൂടാതെ ഇവയെ കൂട്ടമായി പിടിച്ച് പൊരിച്ച് വിൽപ്പന നടത്തുന്നവരും അമേരിക്കയിൽ ഉണ്ട്. ചീവീട് ഫ്രൈ ചോക്ലേറ്റിൽ മുക്കി കഴിക്കുന്നത് ഈ പ്രദേശങ്ങളിലെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. സാധാരണ ചീവീടുകളെക്കാൾ വലിയ ശരീരമാണ് ബ്രൂട്ട് വിഭാഗത്തിലെ ചീവിടുകൾക്ക് ഉള്ളത്. ഏകദേശം 1-1.5 ഇഞ്ച് നീളവും അതിന്റെ ഇരട്ടി നീളമുള്ള ചിറകുകളും ഇവയ്ക്ക് ഉണ്ടാവും. കറുത്ത ശരീരത്തിൽ ഓറഞ്ച് കാലുകളും ചിറകുകളും വലിയ ചുവന്ന-തവിട്ട് കണ്ണുകളും ഇത്തരം ചീവീടുകളുടെ പ്രത്യേകതയാണ്.

ചീവീട് ആയി കഴിഞ്ഞ് പുറത്ത് എത്തിയാൽ ഏകദേശം ഒരു മാസക്കാലം മാത്രമായിരിക്കും ഇവയുടെ ആയുസ്. കണക്റ്റിക്കട്ട് സർവകലാശാലയുടെ കണക്കനുസരിച്ച്, ഏകദേശം രണ്ട് ഇഞ്ച് നീളമുള്ള രണ്ടാമത്തെ വലിയ സിക്കാഡ ഇനമാണ് 2025 ൽ പുറത്തുവരിക. നാല് മുതൽ ആറ് ആഴ്ച്ചക്കാലം ഇവ സജീവമായി ഭൂമിയിൽ ഉണ്ടാവും. ലോകത്ത് 3000-ത്തിലധികം വ്യത്യസ്ത ഇനം സിക്കാഡകളാണ് ഉള്ളത്. ജോർജിയ, ഇന്ത്യാന, കെന്റക്കി, മേരിലാൻഡ്, ന്യൂജേഴ്സി, ന്യൂയോർക്ക്, ഒഹായോ, ലവ്ലാൻഡ് കരോലിന, നോർത്ത് കരോലിന, പെൻസിൽവാനിയ ടെന്നസി, റൂഥർഫോർഡ്, ടെന്നസ് സിറ്റി, വെർജിനിയ, വെസ്റ്റ് വെർജിനിയ, ഹണ്ടിംഗ്ടൺ തുടങ്ങിയ ഇടങ്ങിളിലാണ് ഇത്തവണ ചീവീടുകൾ എത്തുക.

STORY HIGHLIGHTS: Cicadas are coming back ​​​​in 2025 and US wait for it