Kerala

മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മറക്കരുത്; എ കെ ബാലൻ ബാലൻ പാർട്ടിയെ പരിഹാസ്യമാക്കിയെന്ന് വിമർശനം – ak balan faces cpm criticism

ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനം. ബാലന്റെ പരാമർശം സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതാണ് എന്നാണ് വിമർശനം. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും വിമർശനം ഉയർന്നിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടമാകുമെന്നും ബാലൻ പറഞ്ഞിരുന്നു. ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം. ബിജെപി നേതാവ് സന്ദീപ് വാരിയർ ബിജെപി വിട്ടപ്പോൾ എ.കെ. ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയും കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ രൂക്ഷ വിമർശനം സമ്മേളനത്തിലുണ്ടായി.

STORY HIGHLIGHT: ak balan faces cpm criticism