വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ് പരിപ്പ് കറി. അതിനി വെറുതെ കളയേണ്ട . കുറച്ച് റവ കൂടി ചേർത്ത് ദോശ മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റായി നല്ല ക്രിസ്പി ദോശ ചുട്ടെടുക്കാം.
ചേരുവകൾ
പരിപ്പ് കറി- 1 കപ്പ്
റവ- 1 കപ്പ്
തൈര്- 1/4 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പരിപ്പ് കറിയിലേയ്ക്ക് ഒരു കപ്പ് റവ, കാൽ കപ്പ് തൈര്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരിക്കൽ കൂടി അരയ്ക്കുക.
അര ടീസ്പൂൺ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി മാവ് പത്ത് മിനിറ്റ് മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ പുരട്ടി ചൂടാക്കി മാവൊഴിച്ച് ദോശ ചുട്ടെടുക്കുക.
content highlight: dosa-with-left-over-parippu-dal-curry